KVNS
കേരള വെളുത്തേടത്ത് നായർ സമാജം
കേരള വെളുത്തേടത്തു നായർ സമാജം (KVNS) എന്ന സമുദായ സംഘടന ഹിന്ദു വിഭാഗത്തിലെ വെളുത്തേടത്തു നായർ/ വെളുത്തേടൻ എന്നീ പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കേരളത്തിന്റെ വിവിധ ദേശങ്ങളിൽ വസിക്കുന്ന മേല്പറഞ്ഞ സമുദായ വിഭാഗങ്ങൾക്കിടയിൽ ഐക്യവും , നിശ്ചയദാർഢ്യവും വളർത്തി സമുദായത്തിന്റെ പൊതു പിന്നോക്കാവസ്ഥയ്ക്കെതിരെ പോരാടുവാനുള്ള ഒരു വേദി ഒരുക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ് . ചരിത്ര ഗ്രന്ഥങ്ങളായ “കേരളോത്പത്തിയും ” , “കേരളമാഹാത്മ്യവും ” നായർ സമുദായത്തിലെ അവസാന വിഭാഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു . ഏതാണ്ട് 200 ൽ പരം ഉപജാതികൾ 17 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ നിലനിന്നു പോയതായി ചരിത്ര രേഖകളിൽ കാണാം . വെളുത്തേടത്തു നായർ എന്നത് ക്ഷേത്രസമൂഹവുമായി അടുത്ത് ഇടപഴകി വന്ന വിഭാഗമാണ് .
ഒരു ചെറു സമൂഹമായിരുന്നെങ്കിലും നമുക്ക് കേരളത്തിന്റെ മത സാമൂഹിക മേഖലകളിൽ സ്തുത്യർഹമായ സ്ഥാനം പണ്ട് മുതൽക്കേ ലഭിച്ചിരുന്നു . ഇതിനു പ്രധാന കാരണം സവർണ്ണ വിഭാഗങ്ങളുമായുള്ള നമ്മുടെ സമുദായത്തിന്റെ സഹവർത്തിത്വമായിരുന്നു . പക്ഷെ ഇതര സമുദായങ്ങളെ പോലെ ഒരു സംഘടനാ ബോധം നമ്മളിൽ വളർത്തിയെടുക്കുന്നതിൽ നമ്മൾ ആദ്യ കാലഘട്ടങ്ങളിൽ പരാജയപ്പെട്ടു . 20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഒരു സംഘടനാ അവബോധം നമ്മുടെ സമുദായത്തിന്റെ ഇടയിൽ വളർന്നു വന്നതായി കാണാം .1920 കളിൽ ആറന്മുളയിൽ പ്രളയത്തെ തുടർന്ന് പലായനം ചെയ്യുമ്പോൾ നമ്മുടെ സമുദായ കെട്ടിടം പുനരധിവാസ കേന്ദ്രമായി പ്രവർത്തിച്ചതായി രേഖകളിൽ കാണുന്നു . അതുപോലെ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രസമുച്ചയങ്ങളോട് ചേർന്ന് സമുദായ പ്രമാണിമാർ മാസക്കുറികളും അതുപോലെ തന്നെയുള്ള സാമ്പത്തിക ഇടപാടുകളും നടത്തിപോന്നതായി കാണാം .
വെളുത്തേടത്ത് നായർ വിഭാഗം സാമുദായിക അടിസ്ഥാനത്തിൽ ആദ്യമായി ഏകോപിപ്പിക്കണമെന്നു 1951 ൽ “അഖില കേരള വെളുത്തേടത്ത് നായർ സമാജം ” രൂപീകൃതമായതിനു ശേഷമാണ്. ആറന്മുള അടിസ്ഥാനമായി സ്ഥാപിതമായ ഈ സംഘടനയുടെ സാരഥികൾ ശ്രീ അഡ്വ : എൻ കൃഷ്ണൻകുട്ടി , തിരുവനന്തപുരവും (പ്രസിഡണ്ട്), ശ്രീ എം എൻ മാധവപ്പണിക്കർ (സെക്രട്ടറി ) ഉം ആയിരുന്നു . കുറച്ചു നാളത്തെ പ്രവർത്തനത്തിന് ശേഷം അത് നിർജീവമാകുകയും പിന്നീട് ഏതാനും വര്ഷങ്ങള്ക്കു ശേഷം പുതുപ്പള്ളിയിൽ ഒരു കമ്മിറ്റി ശ്രീ പി എൻ ശങ്കറിന്റെയും ശ്രീ രാമകൃഷ്ണൻ നായരുടെയും നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകൾക്കു ശേഷം സംഘടനയുടെ ആസ്ഥാനം പുതുപ്പള്ളിയിൽ നിന്നും ഏറ്റുമാനൂർക്ക് മാറ്റുകയും ചെയ്തു
സംഘടനയുടെ വളർച്ച ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം 1993 ലെ അടൂർ സമ്മേളനമായിരുന്നു . ഈ സമ്മേളനത്തിൽ വെളുത്തേടത്തു നായർ വിഭാഗത്തിന്റെ തിരുവിതാംകൂറിലെ പ്രാദേശിക ചെറുസംഘടനകളെല്ലാം സംയോജിപ്പിച്ചു ഒരു ഏകീകൃത നേതൃത്വത്തിന് കീഴിൽ കൊണ്ട് വരികയും “കേരള വെളുത്തേടത്ത് നായർ ” എന്ന ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു പുതിയ സംഘടനാ രൂപീകൃതമാവുകയും ചെയ്തു. പ്രചാരണ പ്രവർത്തന രംഗത്ത് സജീവ സംഘടനാ തൊട്ടടുത്ത വർഷം കാസർകോട് മുതൽ തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയത് ശ്രീ . ജി കുട്ടപ്പൻ (പന്നിവിഴ) ശ്രീ കെ കെ കുട്ടപ്പൻ നായർ (പട്ടാഴി ) ശ്രീ ഇ കെ തുളസീധരൻ നായർ (പറക്കോട്) ,ടി ജി ഗോപാലകൃഷ്ണൻ നായർ (പൊൻകുന്നം ) എന്നിവരായിരുന്നു. ആഴ്ചകൾ നീണ്ടുനിന്ന കേരളത്തിൽ ഉടനീളമുള്ള ഈ യാത്ര സാമുദായിക സംഘടനകൾക്ക് കിട്ടുന്ന സാമൂഹിക നീതി വെളുത്തേടത്ത് നായർ വിഭാഗത്തിനും ലഭിക്കേണ്ടുന്ന ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു.
സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യ ബോധത്തോടെയുള്ള പോരാട്ടത്തിൽ നമ്മൾ ഇതര സാമുദായിക സംഘടനകളോടും പലപ്പോഴും കൈ കോർത്തിട്ടുണ്ട് . 1980 കളിൽ രൂപീകൃതമായ MBCF നോടൊത്തുള്ള പ്രവർത്തന ഫലമായി OECകു സമാനമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വെളുത്തേടത്ത് നായർ സമുദായത്തിനും ലഭ്യമാക്കി ഈ അടുത്ത കാലത്ത് ഉത്തരവിറക്കുകയുണ്ടായി.
2023-ൽ എത്തിനിൽക്കുമ്പോൾ KVNS 14 ജില്ലകളിൽ ജില്ലാ കമ്മിറ്റിയും പ്രാദേശിക തലങ്ങളിൽ ശാഖകളും ഉള്ള ഒരു സംഘടനയായി മാറിയിരിക്കുന്നു . തദവസരത്തിൽ സമുദായ ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച ആദ്യകാല നേതാക്കന്മാരെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട് . ഇന്ന് നമ്മുടെ സംഘടന ശ്രീ .ജീ .ഗോപാലകൃഷ്ണൻ നായരുടെയും (പ്രസിഡണ്ട് ) ശ്രീ ബീ. രാമചന്ദ്രൻ നായരുടെയും (ജന:സെക്രട്ടറി ) നേതൃത്വത്തിൽ അനസ്യൂതം മുന്നേറുകയാണ് . മുഴുവൻ സമുദായ അംഗങ്ങളുടെയും നിസ്വാർത്ഥ സഹകരണവും , സന്മനസ്സും സംഘടനയെ കൂടുതൽ പ്രബലമാക്കാൻ സഹായകരമാകും .
Kerala Veluthedath Nair Samajam (KVNS) is a community organization to bring people together to address problems, concerns or issues with the goal of enhancing self-determination, achieving greater equality and to benefit members of oppressed community known as Veluthedath Nair/ veluthedan / in varios parts of Kerala. ‘Keralolpathi’- a work promoting Brahmanical supremacy – mentions different sub-divisions of Nair community in Kerala. Among the 200 subdivisions, the Kerala Nair community can be categorized into four main divisions – Nair superior, Nair proper, Nair auxillary and Nair inferior. Veluthedath Nair refers to a small group of temple oriented servile caste which works for other predominant sections. With reference to ‘Keralamahatmyam’ these divisions in Nair community might have taken place during 17 Century.
Despite its socio-economic backwardness, being a community closely associated with other temple communities, Veluthedath Nairs attained importance in the social and religious realm of Kerala during 19 Century itself. A rudimentary organizational set up had been established at Aranmula during the early decades of 20 Century. It is said that a relief centre had been run when the area was ravaged by a flood in 1920s. In Malabar region the organization found its way at various temples in the form of community based micro financial enterprises.
The early record of organizational set up goes back to 1950s. Veluthedath Nair Samajam started functioning at Aranmula in 1951 with Adv. N. Krishnankutty as president and M.N. Madhava Panicker as General Secretary. After a decades of dormant status it reconstituted at Puthupally under the leadership of P.N Sankaran (president) and Ramakrishnan Nair(Gen Secretary). After a short while the head quarter was shifted to Ettumanoor.
Aiming to achieve social justice we often shouldered with the ‘Most Backward Community Federation’ (M B C F) which was formed in 1980. In 2014, it paved way for passing legislation to provide scholarships for our community on a par with O.E.C. in various educational institutions.
At present KVNS extents its roots all over Kerala with 14 district committees and numerous units in unit level with its state headquarters in the premises of heritage temple at Aranmula. The organization is under the able leadership of T.G.Gopalakrishnan Nair (President), B. Ramachandran Nair (Gen. Secretary) ,G Sasikumar (Tressurer) and P.K Mohanan Nair (Registrar). It is obvious that the whole hearted support and co-operation of each and every community member may help us to achieve our objectives.
Contact Us
Phone Number
+91 9744412685
Address
Kerala Veluthedathu Nair Samajam
H.O, Kacheripady, Aranmula P.O, Pathanamthitta, 689533